നടുമുറ്റത്ത്പൂത്തുലഞ്ഞ
പവിഴമല്ലികൾക്കുള്ളിൽ
ശരത്ക്കാലഭംഗിയുടെ,
സന്ധ്യയുടെ ഒരിതളുണ്ടായിരുന്നു
കാർത്തികദീപങ്ങൾ പോലെ
നക്ഷത്രങ്ങൾ തെളിഞ്ഞ
നിലാവിന്റെ ഇലച്ചീന്തിൽ
ചന്ദനമൊഴുക്കിയ പൗർണ്ണമിയിലൂടെ
നടന്നു നീങ്ങിയ രാവുറങ്ങിയ യാമത്തിൽ
ഉറങ്ങാതിരുന്ന കടൽ പാടിയ
കദനകുതൂഹലത്തിൽ
ഉണർന്ന തീരം ചക്രവാളത്തിൽ
പുലർകാലം വിരിയിച്ച
പവിഴമല്ലിപൂക്കളായി മാറി..
No comments:
Post a Comment