മഴ പെയ്തുകൊണ്ടേയിരുന്ന
ഉദ്യാനങ്ങളിൽ
തളിരിലതുമ്പിൽ നേർത്തു
വന്ന ഒരു പൂമൊട്ട് വിരിയുമ്പോൾ
പ്രഭാതം മുകിൽനിരകളെ മാറ്റി
ഉണരാൻ ശ്രമിച്ചു
ചുറ്റും കത്തിയ വിളക്കുകൾ
പടർന്നു കത്തുമ്പോൾ
മഴ പെയ്തുകൊണ്ടേയിരുന്നു
കടലൊഴുകിയ മഴയിൽ
അക്ഷരത്തെറ്റു തേടി
സമയം സൂചിത്തുമ്പിൽ
ശംഖുകളിലുറങ്ങിയ
സ്വപ്നങ്ങളുടച്ചു
കാലമേറ്റിയ ഭാരവുമായി മലകയറി
താഴേക്കിറങ്ങി താഴ്വാരങ്ങളിൽ മറഞ്ഞു
സ്വപ്നങ്ങൾ വാക്കിലുണർന്ന
അർഥം തേടി, കടൽത്തീരത്ത്
ഉടയാത്ത ഒരു ശംഖു തേടിയൊഴുകി
No comments:
Post a Comment