Monday, July 12, 2010

ഇവിടെയീ സായാഹ്നമെഴുതി നീട്ടും
കഥയ്ക്കപ്പുറം കാണാത്ത
കഥയുമായ് വന്നൊരു കടലിനെ
ഞാൻ കണ്ടിരുന്നു
അരികിൽ പ്രവാചകവചനങ്ങൾ
പാടിയ തിരകൾക്കുമപ്പുറം
ചക്രവാളത്തിന്റെ കഥയുമായ്
വന്നൊരു സന്ധ്യയെ
കടലുമറിഞ്ഞിരുന്നു
വഴിയിൽ മുഖംമൂടിയിട്ടൊരമാവാസി
ഇരുൾമുടിയഴിച്ചിട്ട യാമങ്ങളിൽ
പിറകിൽ പതിഞ്ഞകാൽപ്പദവുമായ്
നിന്നൊരു പുഴയെയും
കടൽ കണ്ടിരുന്നു
ഒടുവിൽ സത്യവചനങ്ങളെയൊന്നാകെ
ശരശയ്യയിൽവച്ചു ഭിന്നിച്ച കാലത്തിൻ
വഴികളിലിരുട്ടിന്റെ നഷ്ടങ്ങളിൽ
നിമിഷസൂചികൾ തേടി
നടന്നു സമയം

No comments:

Post a Comment