വഴിയിൽ നിഴലുകളുറങ്ങും നേരം
മൗനവചനം മറന്നൊരു
മഴയായ് മാറീ ഞാനും
മഴയിലുണർന്നൊരു
സ്വരങ്ങൾ തേടി കടലുണർന്നു
കൈതപ്പൂക്കൾ വിടർന്ന
വരമ്പിന്റെയരികിൽ മുഖം താഴ്ത്തി
നിന്നൊരു പുൽനാമ്പിന്റെയരികിൽ
പൂത്തുമ്പികൾ വന്നിരുന്നപ്പോൾ
നേർത്ത മഞ്ഞുപോൽ നനുത്തതാം
സ്വപ്നങ്ങൾ കൈയിലേറ്റി
വന്നൊരു വൈശാഖത്തിൻ
ശ്രുതിയായ് മാറി ഞാനും.
No comments:
Post a Comment