അക്ഷരവിദ്യ
അകലെ ആകാശമുറങ്ങുന്ന
അനന്തതയിൽ
കടലൊഴുകിനിറയുന്ന
ചക്രവാളത്തിൽ
എഴുതിതീരാനാവാത്ത
ഒരു കഥ പോലെ
രാപ്പകലുറങ്ങിയെഴുനേൽക്കുമ്പോൾ
അമാവാസിയിൽ നിന്നും
പൗർണമിയിലുണർന്ന
നിലാവെളിച്ചത്തിൽ
നക്ഷത്രങ്ങളെഴുതിയ
വാക്കുകളിൽ
ഒരിയ്ക്കലും മായ്ക്കാനാവാത്ത
അക്ഷരവിദ്യയുടെ
സരസ്വതീമന്ത്രങ്ങളുണ്ടായിരുന്നു.
No comments:
Post a Comment