Thursday, July 29, 2010

മഴതുള്ളികൾ

പെയ്തൊഴിഞ്ഞു തീരാത്ത മേഘങ്ങൾ
മൂടിക്കെട്ടിയ വെളിച്ചമുറങ്ങിയ
നക്ഷത്രലോകത്തിലെ ആകാശത്തിലൂടെ
സായാഹ്നം മെല്ലെ നടന്നു നീങ്ങിയപ്പോൾ
നിലവറയിലെ ഓട്ടുവിളക്കിൽ
സന്ധ്യ തിരി വച്ച്
പ്രകാശത്തിന്റെ ഒരു തുണ്ട്
മനസ്സിലേക്കിട്ടു
വാക്കുകൾ ധ്യാനനിരതമായപ്പോൾ
പർവതമുകളിലെ ഉത്ഭവസ്ഥാനത്തിലൂടെ
ഒരു പുഴ ഗുഹാമൗനങ്ങളുടച്ച്
ഭൂചലനങ്ങളുണ്ടാക്കി
ലക്ഷ്യം മറന്ന് എങ്ങോട്ടോ ഒഴുകി മാഞ്ഞു
വാക്കുകളിൽ സന്ധ്യാദീപത്തിന്റെ
പ്രകാശരശ്മികളുണരുമ്പോൾ
മഴമേഘങ്ങൾ കാറ്റിലൊഴുകി

No comments:

Post a Comment