Thursday, July 8, 2010

പലനാളായി കണ്ടു
മഴത്തുള്ളികൾക്കുള്ളിൽ
ഒരു സ്വപ്നത്തിൻ നേർത്ത
കസവിന്നലുക്കുകൾ
നിറയെ കൈയിലേറ്റി
വേനലിന്നുലയിലെ
കനൽത്തീകെടുത്തുമ്പോൾ
വാനിലെ തടാകത്തിൽ
മേഘമാലകൾ മുഖം മൂടിയ
ചക്രവാളഗോപുരങ്ങളിൽ
മഴയൊളിച്ചു, വീണ്ടും മിഴിതുറന്നു
കസവുനൂലലുക്കിൽ
സ്വപ്നങ്ങളെയുണർത്തി
കല്പാന്തത്തിലുറങ്ങും
പ്രപഞ്ചത്തിൻ
സ്വസ്ഥിമന്ത്രങ്ങൾ തേടി
കടലൊഴുകീ വീണ്ടും

No comments:

Post a Comment