ഇരുണ്ടു തുടങ്ങിയ പകലിൽ
മുഖം ചേർത്തുനിന്ന ചക്രവാളത്തിൽ
ഉടഞ്ഞ ചില്ലുജാലകങ്ങളിലൂടെ
സൂര്യൻ മറയുമ്പോൾ
തെളിഞ്ഞ ചിത്രങ്ങളിൽ
അസ്തമയമുണരുന്നതു കണ്ടു
കൽപ്പാലങ്ങളിൽ പാളം തെറ്റി വീണ
തീവണ്ടിയ്ക്കരികിൽ
യുദ്ധഭൂമിയുടെ മരവിച്ച മുഖവുമായി
സന്ധ്യ നിന്നു
എഴുതാനിരുന്ന ഭൂമിയുടെ
പേനത്തുമ്പിൽ വാക്കുകൾ
സൗപർണ്ണികയായൊഴുകി
തപസ്സു ചെയ്യും കുടജാദ്രിയിൽ
ഒരു ചിലമ്പിൻധ്വനി
കാടുണരുമ്പോൾ
നിലാവിൽ മന്ത്രം ജപിയ്ക്കുന്ന
നക്ഷത്രങ്ങളെ കണ്ടു..
No comments:
Post a Comment