Sunday, July 25, 2010

കൽതുരങ്കങ്ങൾ

ദൂരെ കൽതുരങ്കങ്ങളിലൂടെ
കാണുന്ന ആകാശത്തിലൂടെ
മഴപെയ്യുന്നതും നോക്കിയിരുന്നപ്പോൾ
പുകയുയർത്തിപ്പോയ തീവണ്ടിയുടെ
ഇരമ്പത്തിൽ മഴയുടെ സംഗീതമിടറി
പാലമുലഞ്ഞു മുന്നോട്ടോടിയ
പുകയിൽ ആകാശം മാഞ്ഞു
അതിനിടയിൽ കൽതുരങ്കങ്ങളിലൂടെ
നടന്നെത്തിയ സമുദ്രതീരത്ത്
മഴയുടെ സംഗീതം
വീണ്ടുമുണർന്നു വന്നു

No comments:

Post a Comment