Wednesday, July 7, 2010

ഇനിയുമുണരാത്ത പാട്ടുകളുറങ്ങുന്ന
കടലിന്റെയാഴത്തിലേയ്ക്കൊഴുകി
നീങ്ങുന്ന ചെറുമണൽതരികളിൽ
പോലുമപസ്വരമെഴുതും സമയമാ
പുഴയെയൊതുക്കിയൊരു
മലിനമാം ചാലിലൊഴുക്കിവിട്ടൂ
ദിനരാത്രമെല്ലാം ചുരുക്കിയാ
വാരാന്ത്യമെഴുതി
പ്രശസ്തിപത്രങ്ങൾ
നിറം കെട്ട പട്ടിൽ പൊതിഞ്ഞ
പ്രശംസകളതിൽ വീണ
വിലയിട്ടു വാങ്ങുവാനാകുന്ന
ജന്മങ്ങളെഴുതിവിൽക്കും മനസ്സാക്ഷി 
എഴുതി വിൽക്കട്ടെയവർ
വാരാന്ത്യതാളിലായ്
അവരുടെ ശൂന്യമാം കല്പനകൾ
ഭാരരഹിതമായ് ത്രാസിൽ പറന്നു
നീങ്ങീടുന്ന മഷിവീണു
മങ്ങിയ കടലാസു താളുകൾ.

ത്രാസിന്റെ മറുതട്ടിലൊരു
തുളസി മാത്രം കൃഷ്ണാ
ഭൂമിയുണരുന്നതവിടെയാണെന്നും..

No comments:

Post a Comment