ഇരുളിൻ ലോകങ്ങളെ കടന്ന
തേരിൽ, ചക്രഗതിയിൽ നിറയുന്ന
വെളിച്ചം കാൺകെ
പണ്ടു ശരകൂടങ്ങൾ തീർത്തു
ഗാണ്ഡീവമെടുത്തു
തീർപ്പഴുതാനാകാഞ്ഞൊരു
ജന്മസന്താപങ്ങളിൽ
ഉണരും ഗോപാലങ്ങൾ
കാതിലോതിയ കൃഷ്ണപ്രിയമാം
തുളസിയിൽ, ചന്ദനസുഗന്ധത്തിൽ
ഒഴുകും ഗംഗാതീർഥജലത്തിൽ,
ഗായത്രിയിൽ
ഉണരും മനസ്സേ നീ
പാടുക ഗോപാലങ്ങൾ
No comments:
Post a Comment