Wednesday, July 7, 2010

മഴയെന്റെയുള്ളിലൊരു
നേരിയ സ്പർശമായ്
ഇടവിട്ടുപെയ്യുന്നരാവിൽ,
നിശബ്ദതയിൽ,
ചിറകു തേടിപ്പോയ മൗനം
തിരകളുടെയൊളിയമ്പുകൾ
കണ്ടു ചക്രവാളത്തിന്റെ
നിടിലത്തിലേറിയാ
രുദ്രനേത്രത്തിൽ
നിന്നുണരുന്നൊരഗ്നികണങ്ങളിൽ
വീണുഴറിയെഴുതിയുണ്ടാക്കിയ
കല്പനകളിൽ നിന്നും
മഴയെത്രയോദൂരെയകലെ
കടലെത്രയോ ദൂരയെകലെ

No comments:

Post a Comment