ഓടക്കുഴൽ
കല്ലും നെല്ലും നിറഞ്ഞ അവിൽപ്പൊതി
സ്നേഹിച്ച ഓടക്കുഴൽ നാദമുറങ്ങുന്ന
ഒരു ബാല്യത്തിനെ തേടിയാണു
ഞാൻ സോപാനങ്ങളിൽ നിന്നത്
കാലണയ്ക്ക് കലഹിയ്ക്കുന്ന
ഈശ്വരന്മാരെ തീറെഴുതുന്ന
പുരോഹിതരെ തേടി
ദേവാലയങ്ങൾ കയറിയിറങ്ങുന്ന
അവിശ്വാസികളെ ഞാൻ കാണുന്നു
എന്റെ മനസ്സിലെ വേണുഗാനത്തിൽ
നിലാവിന്റെ വെണ്ണ നേദിയ്ക്കുന്ന
ഹൃദയത്തിലെന്നും
പ്രവാചകവചനങ്ങൾക്കപ്പുറമുണരുന്ന
വനമാലയുടെ സുഗന്ധമായിരുന്നു
No comments:
Post a Comment