ഇരുണ്ടമുഖമുള്ള രാവിൽ
നിന്നൊഴുകിയ നിറത്തിൽ
നിലാവൊരുകസവുനൂലായ്
വാനിലുണരും നേരം
സഹ്യനുറങ്ങും നേരം
രാപ്പാടുന്ന കിളിതൻ
ചിറകിലെ ലയവിന്യാസം
തേടിയൊഴുകും
കാറ്റിൻ നേർത്ത മർമ്മരങ്ങളിൽ,
നനുത്ത മണ്ണിൻ
സ്വപ്നനിദ്രയിൽ സുഗന്ധമായ്
വനജ്യോൽസകൾ
പൂത്തുവിടരും നേരം
രാത്രി കടന്നുപോയ വഴിയിൽ
നിലാവലിയും പുലർകാലനിറവിൽ
മിഴിതുറക്കും പൂക്കാലത്തിനുണർവിൽ
രാവിൻ കറുപ്പകലുന്നതുകണ്ടു
കടലുണരുന്നതും കണ്ടു
No comments:
Post a Comment