Saturday, July 17, 2010

ഇന്നലെയുടെ ഇടവേളയിലൂടെ
കടന്നുപോയ മുഖാവരണങ്ങളിലെ
യാഥാർത്യങ്ങൾ
ദിനരാത്രങ്ങളുടെ സ്പന്ദനങ്ങളിൽ
വീണുടയുമ്പോൾ
സമുദ്രം മാറ്റങ്ങളില്ലാത്ത
യാഥാർത്യമായൊഴുകി
മുഖാവരണങ്ങളില്ലാത്ത
സ്വർഗവാതിലിനരികിൽ
സാക്ഷിപത്രമെഴുതിയ
ചക്രവാളത്തിന്റെ വിധിന്യായത്തിലെ
വാക്കുകളുടെ അന്തരാർഥമറിയാതെ
സമയം മേഘമാർഗവും കടന്നു
ആകാശഗോപുരങ്ങൾക്കരികിൽ
തപസ്സു ചെയ്തു
എല്ലാ സത്യവുമുറങ്ങുന്ന
ഓടക്കുഴൽ അന്നും താഴ്വാരങ്ങളിലെ
നിശബ്ദതയിൽ നിന്നുണർന്നു...

No comments:

Post a Comment