മതിൽക്കെട്ടിനുള്ളിൽ
താഴിട്ടുപൂട്ടിയ മൗനം
പുനർജനിയുടെ വാക്കുമായ്
എഴുതാനിരുന്നപ്പോൾ
വേലിയേറിയ തിരകൾ
കുറെ അക്ഷരങ്ങൾ
കവർന്നെടുത്തു
ഉൾക്കടലിലേക്കുള്ള യാത്രയിൽ
വാക്യാർഥങ്ങൾ നഷ്ടമായ തിരകൾ
എഴുതാനൊന്നുമില്ലാതെ
മണൽത്തട്ടിൽ വാരിയെറിഞ്ഞ
അവ്യക്തലിപികളുടെ അർഥം
പുനർജനിമന്ത്രവുമായ് വന്ന
വാക്കുകളറിഞ്ഞു
No comments:
Post a Comment