ഇവിടെയീ ഭൂമിയിലൊരിയ്ക്കൽ
നിഴലുകൾ
നിലാവിൻ സ്വപ്നങ്ങളെയൊടുക്കീ
നിഴൽകുത്തി
ശരകൂടത്തിൽ പൊതിഞ്ഞൊടുവിൽ
മൂലസ്ഥാനശിലയിലാവാഹിച്ചു
വിജയമാഘോഷിക്കാനൊരുങ്ങും
നേരം മഴയൊഴുകീ
മഴയിലാനിഴലിൻ നിറഭേദമലിഞ്ഞു
തണൽമരച്ചില്ലയിലന്നും
കിളി പാടിയാപാട്ടിന്നീണമൊന്നായി
നിറയുന്ന ഗ്രാമഗർഭത്തിൽ നിന്നും
ഉണർന്നു വീണ്ടും ഭൂമി
ശിലയിലുറങ്ങിയ നിഴൽപ്പാടുകൾ
മാഞ്ഞു മറഞ്ഞ പ്രഭാതത്തിൽ
No comments:
Post a Comment