അകലെയെവിടെയോ
യാത്രപോയൊരു മേഘമൊഴിയിൽ
മഴയുടെ മറന്ന ഭൂതകാലമെഴുതും
മൂന്നാം നേത്രവിടവിൽ
തിങ്ങീടുന്ന പുകയിൽ
അതിർരേഖ കടന്നു
വരുമിന്ദ്രധനുഷിൻ
പ്രഭാവത്തിൽ
നിലയ്ക്കാത്തൊരു
ദേവഗർവമാർഗത്തിൽ
നീവന്നരികിലുയർത്തുന്നു
ഭൂമിയെ കൈയാൽ
സ്വർണ്ണലിപിയിൽ
ഞാനെഴുതും വാക്കിൽ
താഴ്വാരങ്ങളുണരും
പുല്ലാംകുഴലിൽ
ഞാനുമൊരു ഗാനമാകട്ടെ
കടലതുകേട്ടുണരട്ടെ.....
No comments:
Post a Comment