അകലെയൊരു ശിലാഗുഹയിൽ നിന്നും
കടലുണരുന്നതു കണ്ടു
നിശ്ചലം നിൽക്കും ഗിരിനിരകൾ
മറയ്ക്കുന്ന ചക്രവാളത്തിൽതട്ടി
വഴികൾ മറന്നൊരു തിരയിൽ നിന്നും
തീരമെഴുതിക്കൂട്ടുമപസ്വരങ്ങൾക്കിടയിലായ്
ഹൃദയത്തിലെ ശുദ്ധസ്വരങ്ങൾ
ചേർന്നു ഭൂമിയെഴുതി നീട്ടീടുന്ന
പ്രകൃതിസ്വരങ്ങളിൽ
ഭ്രമണതാളങ്ങളെ വിന്യസിക്കുമ്പോൾ
ദൂരെ പകലിൻ ദീപങ്ങളിൽ
ഉണർന്നു ഞാനും പിന്നെ
വർഷവും വസന്തവും....
No comments:
Post a Comment