Saturday, July 17, 2010

നിയന്ത്രണാതീതമായ
ഒരു ഭ്രമണവലയത്തിൽ
നിന്നകന്നു നിൽക്കുമ്പോൾ
എഴുത്തുമഷി നൃത്തമാടുന്ന
കുറെ തൂവലുകൾ
പറന്നകലുന്നതു കണ്ടു
കടൽക്കാറ്റിൽ മാഞ്ഞുപോയ
ആ തൂവലുകളിൽ
നിന്നെടുത്തു സൂക്ഷിക്കാൻ
അക്ഷരവിദ്യയുടെ
ആദ്യലിപി പോലുമതിലുണ്ടായിരുന്നില്ല
മുകിലുകൾക്കുള്ളിലെ ജലശേഖരങ്ങളിലൂടെ
താഴേക്ക് പെയ്തിറങ്ങിയ മഴയിൽ
ഒരു ആയുഷ്ക്കാലമൊഴുകി മാഞ്ഞു
അനിയന്ത്രിതമായ ഭ്രമണതാളങ്ങളിൽ
കാലം ചലിക്കുമ്പോൾ
സമുദ്രസ്നാനം ചെയ്തു സന്ധ്യ
ചക്രവാളത്തിൽ മറഞ്ഞു

No comments:

Post a Comment