Sunday, July 4, 2010

ആ നിറമവരുടെ നിറം
വന്യലോകത്തിൻ മഷിചെപ്പിലുറങ്ങും
നിറം, രാസവസ്തുക്കളെല്ലാം ചേർന്നു
വിലകെട്ടൊരു നിറം
ആ നിറമവരുടെ നിറം, വന്യലോകത്തിൻ
ഹൃദയത്തിൽ പടരും നീലം
കൈയിലേറ്റാനാവാത്ത നിറം
തൊട്ടാൽ പൊള്ളുന്ന നിറം
ആത്മനിന്ദതൻ സൂചിതുമ്പിൽ
സമയരഥങ്ങളിൽ
വർത്തമാനപത്രങ്ങളിൽ
നിറയും നിറം
ആ നിറമവരുടെ നിറം
ലോകം കൈയേറുന്ന തിന്മ തൻ നിറം
അതിലൊഴുകില്ല ഭയരഹിത സമുദ്രം
അതിൽ മഴയുണരില്ല
മഞ്ഞുതുള്ളിയുമുണരില്ല
അവർ സൂക്ഷിക്കട്ടെയാനിറമവരുടെ
മനസ്സിൻ പ്രതിഛായപോൽ


 

1 comment:

  1. എന്റെ നിറമേ കടും ചൊമപ്പായിരുന്നു
    നിന്നെ കാത്തു കാത്തിരുന്നു
    നരച്ചു വശംകെട്ടു
    ഇപ്പഴോ നിറം കെട്ടവനായി

    ReplyDelete