Thursday, July 22, 2010

എവിടെയോ വഴിതെറ്റിയൊഴുകിയ
നദിയുടെ ഓർമക്കുറിപ്പിൽ
ദിനാന്ത്യങ്ങൾ എഴുതിയ
അവസാനവാക്കിൽ
കഥയെല്ലാമൊടുങ്ങിയിരുന്നു
കല്പനകളുടെ കഥാന്ത്യത്തിൽ
മഷിക്കുപ്പികൾക്കുള്ളിൽ
ഉൽഭവസ്ഥാനം മറന്ന
നദി ഒഴുകാൻ വഴി തേടിനടന്നു
അമാവാസിയും കടന്നു വന്ന
മുകിൽ നിരകളിൽ നിന്നും
മഴയൊഴുകിയപ്പോൾ
മഷിതുള്ളികളിറ്റു വീണ കടലാസിൽ
എഴുതാൻ വാക്കുകൾ തേടി
പർവതമകുടത്തിൽ
സമയം നിർവികാരതയുടെ
മുഖാവരണമണിഞ്ഞു നിന്നു.

No comments:

Post a Comment