വാക്കുകളിലെ അക്ഷരങ്ങളിൽ
ഒരിയ്ക്കൽ സൗഗന്ധികങ്ങൾ
സുഗന്ധവാഹിനികളായുണർന്നിരുന്നു
ചന്ദനസുഗന്ധത്തിലുണർന്ന
സോപാനങ്ങളിലെ അഷ്ടപദി
അലങ്കോലമാക്കി
മഹാദ്വീപുകളുണർന്നപ്പോൾ
നോക്കി നിന്ന നിളാനദി
ഇന്നൊഴുകുന്ന വഴി കാണുമ്പോൾ
ഉപദ്വീപിലെ കിഴക്കൻ സൂര്യോദയം
ഇൻഡ്യൻ മഹാസമുദ്രത്തിലുണരുമ്പോൾ
വാക്കുകളിലെ അക്ഷരങ്ങളിൽ
നിന്നും തൂവൽസ്പർശം
മാഞ്ഞുപോകുന്നതു കണ്ടു.
No comments:
Post a Comment