Thursday, July 29, 2010

മഴതുള്ളികൾ

മഴതുള്ളികൾ വാതിൽപ്പടിയിൽ
തട്ടിവിളിക്കുമ്പോൾ
ഉറക്കമുണർന്നെഴുന്നേറ്റ
 പുൽനാമ്പുകൾ  നാലുമണിപ്പൂക്കളോട്
സ്വകാര്യം പറയുമ്പോൾ
മഴ പൂമുഖപ്പടിയിലെ മൗനത്തിന്റെ
മൺകുടമുടച്ച് പളുങ്കുമണികൾ പോൽ
ചെങ്കല്ലു പാകിയ മുറ്റത്ത് നൃത്തമാടി
താഴേയ്ക്കൊഴുകി
തണൽമരങ്ങളിൽ നിന്നിടറിവീണ
പൂക്കളെ തഴുകി
പാതയോരത്തെ ശൂന്യതയിൽ
മാഞ്ഞുതുടങ്ങിയ നിഴൽപ്പാടുകളകറ്റി
പനിനീരു തൂവി
രാത്രിയുടെ സ്വപ്നങ്ങളിലുറങ്ങി

No comments:

Post a Comment