എനിയ്ക്കെഴുതാൻ ഭൂമിയുള്ളപ്പോൾ
ഞാനെന്തിനു മരുഭൂമികൾ
തേടിപ്പോകണം
സമുദ്രങ്ങളുണരുന്നെന്നിൽ
ശൂന്യതടാകങ്ങളിൽ
ഭൂമിയ്ക്കൊതുങ്ങാനാവില്ലൊരു
ശിലയായ്
പാടാൻ കാറ്റിൻ ശ്രുതിയുള്ളപ്പോൾ
മുളം കാടുകളനവധി
മുരളിനാദത്തിന്റെ സ്വരങ്ങൾ
ചേർത്തുവച്ചു കീർത്തനമെഴുതുമ്പോൾ
മലനിരകൾ താണ്ടിമണൽക്കാടിന്റെ
ഗർത്തങ്ങളിൽ തളർന്നു വീണു
വിലങ്ങിട്ടൊരു പുഴപോലെ
മറയാനാവാത്തൊരു കടലുള്ളപ്പോൾ
മൗനശിലകൾ തേടി
ഭൂമിയെന്തിനു നടക്കണം
No comments:
Post a Comment