പേനത്തുമ്പിൽ വിരിയുന്ന
അക്ഷരങ്ങളെ ചേർത്തിണക്കുമ്പോൾ
വിരലുകൾ മുറിയുന്നു
വിവർത്തനങ്ങളുടെ വാൾമുനയിൽ
നിന്നുയരുന്ന തീയിൽ
ഒരു നദി ചുരുങ്ങുന്നു
ഒഴുകാനാവാത്ത നദിയുടെയരികിൽ
അണക്കെട്ടു പണിയുന്ന കാലത്തിന്റെ
കൽസ്തൂപങ്ങളിലുണർന്ന
കുറെ വരികൾ വിവർത്തനാതീതമായ
മൗനമായി മാറി
അനർഥങ്ങളില്ലാത്ത മൗനം
No comments:
Post a Comment