രാവുറങ്ങിയ നേരം
പിന്നോട്ടു നടന്നൊരു
മേഘത്തിൻ നിഴൽ വീണു
മറഞ്ഞ നിലാവിന്റെ
പൂവുകൾ തേടി തേടി
നടന്നു നക്ഷത്രങ്ങൾ.
ഉണരാൻ വൈകും രാവിൻ
ചിമിഴിൽ മിന്നും
നിലാവെളിച്ചം തൂവും
നിറദീപങ്ങൾക്കരികിലായ്
ഉറങ്ങാതിരുന്നു ഞാൻ
കടലിന്നഗാധമാം
ഉണർവിൽ നിന്നും
ഘനരാഗങ്ങളുണരുമ്പോൾ
No comments:
Post a Comment