കാന്തികവലയങ്ങൾ
ഒരു നദിയെ തേടിയലഞ്ഞ
കടലായിരുന്നില്ല ഭൂമി
നദിയുടെ പ്രയാണവേഗത്തിനപ്പുറം
പ്രകാശവേഗങ്ങളും
ശബ്ദവേഗങ്ങളും
സൗരയൂഥത്തിൽ ഭൂമിയെ
വലയം ചെയ്തിരുന്നു
നദിയുടെ കുത്തൊഴുക്കിൽ
ഒഴുകി മായുന്ന
ഒരു വൃക്ഷശിഖരമായിരുന്നില്ല
ഭൂമിയെ താങ്ങിനിർത്തിയ
കാന്തികവലയങ്ങൾ
നദിയും സൂര്യചന്ദ്രൻമാരും
സമുദ്രങ്ങളും
നക്ഷത്രങ്ങളുമൊഴുകുന്ന
വിശ്വരൂപത്തിനരികിലിൽ
കൗതുകത്തോടെയൊഴുകിയ
ഒരു സ്വരമായിരുന്നു ഞാൻ
No comments:
Post a Comment