ഇവിടെ ലോകമൊരുഗോളമായ്
തിരിയുന്ന വഴിയിൽ
മുള്ളുതൂവുമിരുണ്ടമനസ്സുകൾ,
കടലാസ്സിലെ വ്യർഥചിത്രങ്ങൾ
ത്രാസ്സിൽ തൂക്കിയെടുത്താൽ
പോലും വിലയിടിയും
പാഴ്വസ്തുക്കൾ.
വിലയിട്ടെടുക്കുന്ന ജീവിതങ്ങളെ
കറുപ്പൊഴുക്കി സംരക്ഷിക്കും
സമയം, ദൈവമതു കണ്ടു ചിരിയ്ക്കും
സ്വർഗവാതിലിന്നരികിലെ
സ്വഛസുന്ദരമായൊരുദ്യാനങ്ങളിൽ
ദൈവം ചിരിയ്ക്കും മനുഷ്യന്റെ
പാഴ്ശ്രമങ്ങളിൽ
പരിതപിയ്ക്കും പിന്നെ
മെല്ലെ പറയും മനുഷ്യാ
നീയെടുത്തു നിൽക്കും
നിന്റെ സമയം പോലും
നിന്നെ മറക്കുമൊരുനാളിൽ
No comments:
Post a Comment