കടലേ ഞാൻ നിന്നിലെ
ശ്രുതിയായിരുന്നെന്റെയുള്ളിലും
കടലായിരുന്നു.
കടലിന്റെയരികിലെ പൂഴിമണലിൽ
ഞാനെഴുതിയതൊക്കൊയും
തിരമായ്ച്ചൊഴുക്കീ
ജപമണ്ഡപത്തിലെ
കൽ വിളക്കിൽ തിരിയെരിയുന്ന
സന്ധ്യയിൽ
ഒരു ശംഖു തന്നു
നീ കടലേയായാശംഖിൽ
ഞാനെഴുതിയതൊക്കയും
നീ പകർത്തി
തിരയിലൊതുങ്ങാത്ത
ശംഖായിരുന്നത്
തീരങ്ങൾ കാണാത്ത ശംഖ്
കടലേ ഞാൻ നിന്നിലെ
ലയമായിരുന്നെന്റെയുള്ളിലും
കടലായിരുന്നു.
No comments:
Post a Comment