Friday, July 16, 2010

പ്രകാശഗോപുരങ്ങളിൽ
ചക്രവാളമുണരുമ്പോൾ
പെയ്തൊഴിഞ്ഞു പോയ
നീർമുകിലിനപ്പുറം
മഴവിൽപൂക്കൾ തേടിയൊഴുകി കടൽ. 
തണൽ മരങ്ങൾ നിരയായിനിന്ന
പാതയോരത്ത് വീണുടഞ്ഞ
പൂക്കളുടെ  ആത്മകഥയിൽ
കാലമെഴുതിയ മുഖവുരയിലെ
ആത്മസംഘർങ്ങളിൽ
മഞ്ഞുതുള്ളികൾഘനീഭവിച്ചു
ഗ്രാമം നഗരാതിർത്തിയിലേക്ക്
നടന്നു നീങ്ങുന്ന
ഒറ്റയടിപ്പാതയ്ക്കരികിൽ
വേനൽ കരിയിച്ച നെൽപ്പാടങ്ങൾ
മഴയെ കാത്തിരുന്നു
മഷി നിറഞ്ഞ തൂലികക്കുള്ളിലെ
വാക്കുകൾ ആമ്പൽക്കുളത്തിനരികിൽ
പ്രകാശഗോപുരങ്ങളിലെ
വെളിച്ചമുൾക്കൊണ്ടുണർന്നു...

No comments:

Post a Comment