പർണ്ണശാല
മിഴികളിലുറങ്ങാൻ
മറന്ന വാക്കുകൾ
മൗനം തപസ്സിരുന്ന
പർണ്ണശാലയിൽ
പവിത്രം കൈയിലേന്തിയ
പൂജാമണ്ഡപത്തിൽ
നിന്നും മെല്ലെ നടന്ന്
വഴിയിലൊഴുകിയ അരുവിയിലൂടെ
ആരണ്യകത്തിന്റെ
നിഗൂഢതകളുൾക്കൊണ്ട്
തീയാളിയ വേനലും കടന്ന്
മഴത്തുള്ളികളിലെ കുളിരുൾക്കൊണ്ട്
ആകാശമാർഗത്തിൽ
നിലാപ്പൂക്കൾക്കരികിൽ
നക്ഷത്രവിളക്ക് തെളിയുമ്പോൾ
ഉൾക്കടലിന്റെ അപരിമേയമായ
അഗാധതയിൽ
മുത്തുചിപ്പികൾക്കുള്ളിലൊളിച്ച
കടലിന്റെ ഉറവിടം തേടി
No comments:
Post a Comment