Thursday, July 1, 2010

ഒരിയ്ക്കലെഴുതാൻ ഞാനിരുന്ന
കടൽത്തീരമണലിൽ തിരതീർത്ത
ചക്രവ്യൂഹത്തിൽപ്പെട്ടു
വഴികാണാതെവലഞ്ഞെങ്കിലും
രാത്രിവന്നു വഴിയിൽ മുൾവേലികൾ
പണിതെങ്കിലും
നിലാച്ചോലയിൽ മുങ്ങിക്കുളിച്ചെത്തിയ
നക്ഷത്രങ്ങൾ
വെളിച്ചം ശരറാന്തൽ
തിരിനാളങ്ങൾക്കുള്ളിൽ
ഒളിപ്പിച്ചെന്നെ
കാത്തുകാത്തിരുന്നപ്പോൾ
നീലമുകിൽമാലകൾ
കാറ്റിലുലഞ്ഞുമറഞ്ഞപ്പോൾ
കടലിന്നഗാധമാം നിധികുംഭത്തിൽ നിന്നും
അമൃതുമായി വന്നൊരക്ഷരമാല്യങ്ങളിൽ
ഉണർന്നു വാക്കും, ഞാനും പിന്നെയാ
വിണ്ണിൽ പൂത്ത ശരറാന്തലുകളിലുണർന്ന
സ്വപ്നങ്ങളും...

No comments:

Post a Comment