Sunday, July 11, 2010

ഞാനുണർന്നപ്പോൾ
ലോകമുറങ്ങീ, കാലം പോയ
നാളുകൾ തേടി ചുറ്റിത്തിരിഞ്ഞു
കരിമഷിചെപ്പുതുറന്നു
വീണ്ടും വീണ്ടുമെഴുതീ
മറക്കേണ്ടൊരക്ഷരത്തെറ്റിൻ
പൂർവകാലങ്ങൾ
തിരയതു കൈയിലേറ്റിനടന്നു
സമുദ്രത്തിൻ നിധികൾ
കൈയേറുവാനെന്നപോൽ
കൽപാന്തത്തിലെഴുതാൻ
വാക്കു തേടി നടന്നു മൗനം
ഞാനുമുണർന്നു, കാവേരിയിൽ
താമ്രപർണ്ണിയിൽ പുണ്യമേറിയ
ഭൂവിൻ സങ്കീർത്തനങ്ങൾക്കുള്ളിൽ
കാലം നടന്നു മുന്നിൽ
മൂടുപടങ്ങൾക്കുള്ളിൽ

No comments:

Post a Comment