അർജുനവിഷാദയോഗങ്ങൾ
മനസ്സിലെ അർജുനവിഷാദയോഗങ്ങളിൽ
പാഞ്ചജന്യവും ദേവദത്തവും മുഴങ്ങുമ്പോൾ
കർമയോഗക്ഷേത്രങ്ങളിൽ
ഞാനിരിക്കുന്നു കൃഷ്ണാ
നീയെന്റെ ജീവരഥചക്രങ്ങളെ
ജ്ഞാനയോഗത്തിലുണർത്തുക
ഞാനുണർന്ന യമുനാതീരത്ത്
മുഖാവരണങ്ങളിഞ്ഞ
ധനുർയാഗശാലകളൊരുങ്ങുന്നു
ഓർമ്മതെറ്റുകളുടെ
വിഷാദയോഗങ്ങളിൽ
നിന്നകന്ന കടലേ
നീ പാടുന്ന യാദവമുരളീരവം
എന്റെ കർമയോഗങ്ങളിലുണരട്ടെ
No comments:
Post a Comment