ഒരു പൂവുണരുന്ന
നിമിഷങ്ങളിൽ നിന്നും
ദൂരെ ഇലപൊഴിയും
ശരത്ക്കാലഭംഗിയിൽ നിന്നും
ഭൂമി നടന്നെത്രയോ കാതം
അലയിളകും സമുദ്രത്തിന്നാദി
മദ്ധ്യാന്തങ്ങളിൽ,
ഗിരിമുകളിൽ പതാകകൾ
താഴുന്നശോകങ്ങളിൽ
പലവഴിയായ് പിരിഞ്ഞൊരു
വഴിയും കാണാതൊരു
മുകിൽ പോലലയുന്ന
പുഴ തന്നോളങ്ങളിൽ
കായൽക്കരയിൽ
വഞ്ചിതുഴഞ്ഞു പാടീടുന്ന
കാറ്റിൻ മർമ്മരസ്വരങ്ങളിൽ
ഭൂമി നടന്നെത്രയോ കാതം
പിന്നിട്ട വഴികളിൽ
ദിനരാത്രങ്ങൾ പോലെ
ഋതുക്കൾ വന്നു പോയി..
No comments:
Post a Comment