നിറക്കൂട്ടുകൾ
ആകാശത്തിനരികിലെ
നിറക്കൂട്ടുകളിൽ മുങ്ങി
പ്രഭാതത്തിന്റെ സൗമ്യവർണമാർന്ന
വഴിയിൽ ഗ്രാമമുണരുമ്പോൾ
അരയാൽത്തറയിലെ
മണൽത്തട്ടിലിരുന്നെഴുതിയ
അക്ഷരങ്ങൾ
നവരാത്രിമണ്ഡപത്തിലുണർന്ന
ഘനരാഗങ്ങളിൽ ശ്രുതിയിട്ട്
ആരോഹണാവരോഹണങ്ങളിൽ
രാഗഭാവമുൾക്കൊണ്ടുണരുമ്പോൾ
തുലാവർഷമഴയെ കടന്നു
മേഘമാർഗത്തിൽ മഴവില്ലുണർന്നു.
No comments:
Post a Comment