ഇന്നലെയൊരു
തിരയേറ്റത്തിൽ കാലം
വന്നു കൈയിലേറ്റിയ
തീരമണലിൽ,
കാല്പനിക കഥയിൽ
മുഖം താഴ്ത്തി നിന്നൊരു
സമയമാ നാഴികമണികളിൽ
ഉദയാസ്തമയങ്ങൾ മറച്ചു
സമുദ്രം പ്രക്ഷുബ്ദമാം
തീരങ്ങൾ കൈയേറിയ
തുരുത്തിൽ, പേമാരിയിൽ
മറഞ്ഞു ചക്രവാളം
ഇരുട്ടിൽ മുന്നോട്ടോടാനാവാതെ
നിന്ന കാലമൊരിക്കൽ കൂടി
ശിലാമൗനമായുറഞ്ഞു പോയ്
No comments:
Post a Comment