Friday, July 2, 2010

ഒരിയ്ക്കൽ ധരിത്രിതൻ
പർണ്ണശാലയിൽനിന്നും
പുരോഢാംശമെടുത്തു
മറക്കുടയിൽ
മുഖം മറച്ച സമയം
ഉണർന്ന ഭൂമിമിഴിതുറന്നു
നോക്കും മുൻപേ കടന്നുപോയി
ബ്രഹ്മദിനങ്ങൾ സംവൽസരങ്ങൾ
എരിയും ഹോമാഗ്നിയിലുരുകീ
സൂര്യൻ, അഗ്നി മറന്നു
അഗ്നിഘോത്രങ്ങൾ
പിന്നെയും മറക്കുടമൂടിയ
മുഖവുമായ് പിന്നാലെയുരുളുന്ന
കാലത്തിനരികിലായ്
പർണ്ണശാലയിൽ
ഭൂമിയിരുന്നു കദംബങ്ങൾ
പൊന്നുരുളിയിൽ
പൂക്കളൊരുക്കും പ്രഭാതത്തിൽ

No comments:

Post a Comment