മിഴിയിലേറ്റിയ സ്വപ്നമേ
മിഴിയിലേറ്റിയ സ്വപ്നമേ!
ആമ്പൽക്കുളങ്ങൾക്കരികിലിരുന്ന്
നീയെഴുതിയ
ആദ്യക്ഷരമൊരു കാവ്യം
ഒരു മൃദുസ്വരലയം, മഴതുള്ളി
സൃഷ്ടി..
ഇടയിലെയക്ഷരം
ത്രിനേത്രാഗ്നി
ഉടഞ്ഞ രുദ്രാക്ഷം
സംഹാരം...
അവസാനത്തെയക്ഷരം
ചില്ലുകൂടിലുടഞ്ഞ
വൃത്തം മുറിഞ്ഞ കവിത
ഭാഷാംഗരാഗം
അപരിചിതസ്വരം
മിഴിയിലേറ്റിയ സ്വപ്നമേ!
നീയിന്നുമെഴുതുന്നു
മൃദുസ്വരത്തിൽ
ഉടഞ്ഞ രുദ്രാക്ഷത്തിൽ
ഭാഷാംഗരാഗത്തിൽ
അപരിചിതസ്വരത്തിൽ
നക്ഷത്രലോകത്തിരുന്ന്...
മിഴിയിലേറ്റിയ സ്വപ്നമേ!
ആമ്പൽക്കുളങ്ങൾക്കരികിലിരുന്ന്
നീയെഴുതിയ
ആദ്യക്ഷരമൊരു കാവ്യം
ഒരു മൃദുസ്വരലയം, മഴതുള്ളി
സൃഷ്ടി..
ഇടയിലെയക്ഷരം
ത്രിനേത്രാഗ്നി
ഉടഞ്ഞ രുദ്രാക്ഷം
സംഹാരം...
അവസാനത്തെയക്ഷരം
ചില്ലുകൂടിലുടഞ്ഞ
വൃത്തം മുറിഞ്ഞ കവിത
ഭാഷാംഗരാഗം
അപരിചിതസ്വരം
മിഴിയിലേറ്റിയ സ്വപ്നമേ!
നീയിന്നുമെഴുതുന്നു
മൃദുസ്വരത്തിൽ
ഉടഞ്ഞ രുദ്രാക്ഷത്തിൽ
ഭാഷാംഗരാഗത്തിൽ
അപരിചിതസ്വരത്തിൽ
നക്ഷത്രലോകത്തിരുന്ന്...
No comments:
Post a Comment