Thursday, July 7, 2011

മൊഴി

ഒരുഗാനമായെന്റെ വിരലിൽ
തുടിക്കുന്ന ഹൃദയമേ
നിൻമൊഴിക്കെത്രെ ഭംഗി
മിഴികളിൽ നക്ഷത്രസ്വപ്നങ്ങൾ
തീർക്കുന്ന കവിതയ്ക്കുമെത്രഭംഗി
ചുമരുകൾക്കുള്ളിലെ വിടവുകൾ
വന്യമാം മുകിലിന്റെയാദ്യമുദ്ര
നിഴലുകൾ ഹോമിച്ച
ഹോമദ്രവ്യത്തിന്റെയരികിലെ
കറുകകൾ പോലെ
പലനാളുകൾഹോമപാത്രത്തിലേറിയ
പകലിന്നുമെത്രശാന്തി..
അരികിലെയെഴുത്തോല
കാത്തുസൂക്ഷിക്കുന്നതോ
ആദികാവ്യത്തിന്റെയാത്മദു:ഖം
അകലെ മുളം കാടുപാടുന്നു
വചനങ്ങൾ തിരയുന്നു ദക്ഷിണധ്രുവം
വനപർവമിതുമതിൻ
പർണശാലക്കുള്ളിലൊഴുകുമാ
തീർഥത്തിനും
മഴയുടെയാന്ദോളനത്തിനും
പിന്നെയെൻ മനസ്സിനുമെത്ര
ശാന്തി..

No comments:

Post a Comment