Saturday, July 16, 2011

സ്വർഗവാതിലിനരികിൽ...

സ്വർഗവാതിലിനരികിലിരുന്നെൻ
മനസ്സിന്റെയോരോ സ്പന്ദനവുമറിയും
ദൈവമേ!
നിനക്കായി ഞാനെഴുതിയില്ലെങ്കിൽ
ഈ ഭൂമിയുടെ മനോഹാരിതയെനിക്ക്
നീയേകിയതിനു ഞാനെങ്ങെനെയെൻ
കൃതാർഥതയറിയിക്കും...
അരികൊലൊഴുകുമൊരു ലോകം
നീട്ടുമൊരുക്കുകളിലെയസന്തുലിതമായ
ആവിഷ്ക്കാരങ്ങളിലെൻ
ഹൃദയം നോവുകൊള്ളുന്നതറിയും
ദൈവമേ!
നിനക്കായി ഞാനെഴുതിയില്ലെങ്കിൽ
ഈയനുപമജന്മമെനിക്കേകിയ
നിന്നോടു ഞാനെങ്ങെനെയെൻ
കടപ്പാടറിയിക്കും...
മഴതോർന്നൊരീയാകാശത്തിലെനിയ്ക്കായ്
നക്ഷത്രവിളക്കൊരുക്കുമെൻ
ജീവന്റെയാദിമൂലമേ!
ഞാനെനിക്കായുമെഴുതിയില്ലെങ്കിൽ
വിരലിലുറങ്ങുമെൻ ഹൃദയമൊഴികളെയെനിക്ക്
നഷ്ടവുമായേനെയെന്നറിയും
ആദിമധ്യാന്തമേ!
നിനക്കായി ഞാനെഴുതിയില്ലെങ്കിൽ
ആകാശവാതിലുകൾക്കരികിൽനിന്നും
നീയെന്നെതേടിവരുമെന്നുമെനിക്കറിയാം
അനന്തമീസമുദ്രതീരം
അതിനരികിലിരുന്നുകാണും
പാരിജാതപ്പൂവുകൾ വിടരും
ഭൂമിയ്ക്കെത്ര ഭംഗി.....

No comments:

Post a Comment