മഴക്കാലസന്ധ്യയിലെ ഗ്രാമം
പറന്നുപോയെങ്ങോമാഞ്ഞൊരു
തൂവൽതുമ്പിലൊരു
കവിതയുണ്ടായിരുന്നു...
ഇഴയിട്ടൊരൂടുവഴിയിൽവലപാകിയിരുന്നൊരു
നിഴൽക്കൂടിലുടക്കിയാകവിതയുടഞ്ഞു..
ഉടയുമക്ഷരങ്ങളെയൊരുമഴക്കാലം മഴതുള്ളിയിൽ
കടഞ്ഞുണർത്തി
പ്രഭാതത്തിൻ മിഴിയിലിട്ടു..
ഉണരും നേരമാമിഴിയിലൊഴുകിഒരാഷാഢകാവ്യം...
ജാലകമറയിലൂടെ കാണും
ആകാശത്തിനരികിൽ
മദ്ധ്യാഹ്നമേഘങ്ങൾ...
സായന്തനം മനസ്സിലെ
വാതിലുകളടച്ചൊരു
സങ്കീർത്തനമന്ത്രമായ് മാറി..
മഴപെയ്തുകൊണ്ടേയിരുന്നു
മഴക്കാലസന്ധ്യയിലെ
ഗ്രാമമൊരാറ്റുവഞ്ചിക്കടവിലിരുന്ന്
ചക്രവാളത്തിനൊരനുസ്മരണമെഴുതി...
No comments:
Post a Comment