Tuesday, July 5, 2011

 മൺദീപങ്ങൾക്കരികിൽ

അനന്തതല്പമേ!
അറകളുടെയക്ഷയനിധിയിലൂടെയോ
നൂറ്റാണ്ടുകൾ പിന്നോട്ടു
നടന്നുനീങ്ങുന്നത്...
ഇരുണ്ട നിലവറകളിൽ
ആകാശനക്ഷത്രങ്ങൾ
സാക്ഷിപത്രം തീർക്കും
അക്ഷയപാത്രത്തിലെ
ശാകപത്രമെവിടെ?
ചരിത്രത്തിന്റെയവസാനമെന്നോണം
എഴുതിനീട്ടും സത്യതത്വത്തിന്റെ
തീർപ്പുകളിലെയശാന്തമാം ദൈന്യമാറ്റാൻ
മനസ്സിന്റെയീറൻസന്ധ്യയിൽ
വെളിച്ചവുമായ് വന്ന
മൺദീപങ്ങൾക്കരികിൽ
ഭൂമി സൂക്ഷിക്കട്ടെ ഒരു ജപമാല..
പൂർണകലശങ്ങളിൽ നിറയും പുണ്യം  ഹൃദ്സ്പന്ദനലയത്തിലലിയും നേരം 
സങ്കീർത്തനമന്ത്രമുരുക്കഴിക്കാനൊരു
ജപമാല.....

No comments:

Post a Comment