മൺവിളക്കിലുണരുമെൻ കവിത.
പ്രഭാതത്തിൽ
മെഴുകിയ മുറ്റത്ത്
കോലമെഴുതും
പുരാണങ്ങൾ കണ്ട്
ചന്ദനസുഗന്ധത്തിൽ
അക്ഷരങ്ങളിലുടക്കുമെൻ
കവിത...
നിഴൽ വീഴുമപരാഹ്നവാതിൽ
കടന്ന് സമുദ്രതീരത്തിനരികിൽ
ജപമാലയിലെയൊരുമുത്തുപോലെയൊഴുകും
ഭൂമിയുടെ മണ്ഡപത്തിൽ
ജപം തീർത്ത്
വിളക്കണയ്ക്കും
സന്ധ്യയ്ക്കരികിലൊരു
മൺവിളക്കിലുണരുമെൻ
കവിത...
നക്ഷത്രങ്ങൾ
വെളിച്ചം തൂവുമൊരു
ശരറാന്തലിൽ മിന്നിയാടും
മഴക്കാലസന്ധ്യയിൽ
മഴക്കാലപ്പൂവുകൾക്കരികിൽ
മിഴിയിലുണർന്നിരിക്കുമെൻ
കവിത....
No comments:
Post a Comment