Thursday, July 14, 2011

പ്രദക്ഷിണവഴിയിൽ....

മിഴിയിലൊരുണർവായ്
പ്രഭാതമുണരുമ്പോൾ
അതിരുകളുടെയിടനാഴിയ്ക്കപ്പുറം
അമ്പലമണികളുടെ ഹൃദ്സ്പന്ദനം
അഗ്നിവർണമാർന്ന കനകാംബരങ്ങൾ
വിടരുമൊരു പൂക്കാലത്തിലൂടെ
നടക്കുമ്പോഴും
പുറമേ മുൾവേലി കെട്ടി
ചുരുങ്ങും ലോകത്തിനൊരേ മുഖം
ഒരേയൊരു തവിട്ടുനിറം,
ഒരേയൊരു ചിത്രപടം
ഒരേയൊരു ചലിക്കാത്ത
കൽമണ്ഡപം..
പ്രദിക്ഷണവഴിയിലെ ഭൂമീ
മഴയിൽ തീർഥസ്നാനം ചെയ്യും
മനസ്സിനെന്തിനൊരാവരണം
ഋതുക്കളേ നിവേദിച്ചാലും
ഇലക്കീറ്റിൽ അമൃതുതുള്ളികൾ..
തൂവൽ പോലെയൊരു വാക്കാൽ
ഉണർത്തിയാലും
മഴതുള്ളി പോലെയൊരു കവിത...

1 comment:

  1. മഴതുള്ളി പോലെയൊരു കവിത.

    ReplyDelete