Wednesday, July 13, 2011

 നീർമുകിലുകൾ പെയ്തൊഴിഞ്ഞു പോയൊരു  സന്ധ്യയിൽ

നീർമുകിലുകൾ
പെയ്തൊഴിഞ്ഞുപോയൊരു
സായന്തനത്തിന്റെയുടഞ്ഞ
ശരറാന്തലിൻ ചില്ലിൽ
ഒരു മിഴിനീർകണമുറയുന്നതു
കാണാനായി..
അരികിലെരിയും തീവ്രഗതിയിൽ
നിന്നൊഴുകുമഗ്നിയുടെ
തണുത്ത ഹൃദയത്തിലും
കാണാനായി
ഒരു തുള്ളികണ്ണുനീർ...
വിരൽതുമ്പിൽ മരവിക്കും
ഹൃദയത്തിന്റെയൊരറയിലും കണ്ടു
മഞ്ഞുപോലെയൊരു
കണ്ണുനീർതുള്ളി..
ഉണർവിന്റെയക്ഷരമുത്തുകൾ
തേടിനടന്ന കടൽതിരയേറിവന്ന
കടൽചിപ്പിയ്ക്കുള്ളിലും കണ്ടു
ഉറഞ്ഞുതീരാറായ
ഒരശ്രുകണം..
ഋതുക്കളുടെ ചെപ്പിൽ മായും
മഴതുള്ളിപോലെയൊരു
നീർക്കണം...

No comments:

Post a Comment