Tuesday, July 19, 2011

പ്രതിഫലനം
 ആഷാഢമേഘങ്ങളിൽ
വർത്തമാനകാലം മായ്ക്കുന്നു
ഒരു നൂറ്റാണ്ടിന്റെയുറവിടം...
അത് പ്രതിഫലനം..
അറിഞ്ഞുതീരാത്തൊരാരണ്യകം..
നിറയാത്ത പുഴകൾ..
ചെവിയോർത്തിരിക്കും
സ്വനഗ്രാഹികൾ...
മിഴിയോരത്തെവിടെയോ
നോക്കെത്താദൂരം വരെയും
നീണ്ടുനീണ്ടുപോകും
മരീചിക...
സ്വപ്നാടനത്തിലായിരുന്നു
ഭൂമിയെങ്കിലും
നൂറ്റാണ്ടുകൾ ചുരുങ്ങിയ
ജൂലായിലെയാദ്യവാരാന്ത്യം
യുഗങ്ങൾ ഒരു ചരിവിലൂടെ
കൊത്തുപണികളുള്ള
ശവകുടീരങ്ങൾ തേടിപ്പോകുന്ന
വഴി കാണാനായി...
മിഴികളിൽ നിറഞ്ഞതന്നൊരു
നീർക്കണമായിരുന്നില്ല
ഒരു മഴതുള്ളി...
ത്രികാലങ്ങൾ നേദിച്ച
മുത്തുചിപ്പിയിലൊരു മുത്തുമണിയായ്
മിന്നിയ മഴതുള്ളി....

No comments:

Post a Comment