Saturday, July 16, 2011

മിഴിയിലെ നക്ഷത്രങ്ങളെഴുതുന്നത്
ശിരോകവചമില്ലാതെയൊരു
പൂവിതളിൽവിരിയുമെൻ സ്വപ്നം
കവിത...
ഋണനിഴലോരമതിൽ
നിന്നൊഴുകുമക്ഷരക്കൂടുകളിൽ
നിന്നകലെയൊരു സമുദ്രഖനിയിൽ
തൊട്ടുനിൽക്കും ആകാശചക്രവാളമതിലെൻ
സ്വപ്നം..
മഹാപർവതശിരോമകുടങ്ങൾ തട്ടിയുടയും
ഭൂമിയുടെ മഴവീണുകുളിർന്ന
മണ്ണിൻസുഗന്ധത്തിലുണരുമോരോ
തളിരിലയിലുമുണരും സ്വപ്നം
മിനുക്കിയുടയും ദർപ്പണങ്ങളിൽ
പ്രതിഫലനം തേടും
ലോകമേയെന്റെ മിഴിയിലുറങ്ങും
നക്ഷത്രങ്ങളെഴുതുന്നതെൻ
ഹൃദ്സപന്ദനങ്ങളുടെ കാവ്യം
ഒരോർമ്മതെറ്റിലുമക്ഷരപ്പിശകിലുമുടഞ്ഞു
മാഞ്ഞുപോവാതെയെന്റെയരികിലിരിക്കും
ഭൂമിയുടെ സ്വപ്നം.....

No comments:

Post a Comment