തണൽ
ആൽമരമൊരു തണൽ...
നടന്നുനീങ്ങുമാൾക്കൂട്ടം
കവരുന്നതും തണൽ.....
മനസ്സിന്റെ തണലൊരു
കാവ്യം...
അരികിലെയുഗങ്ങളുടെ
തണൽ ക്ഷണികം
ഋതുക്കളെ പോൽ
വരും പോകും മായും......
യഥാർഥ്യത്തിൻ ചെപ്പിൽ
സൂക്ഷിക്കാനൊരു ശംഖ്
കടലെഴുതും കവിതയുടെ ശംഖ്
ഹൃദയത്തിൻ തണൽ...
ആകാശത്തിൻ തണൽ
സായന്തനം.....
ആകാശനക്ഷത്രങ്ങൾ
നിത്യപരിചിതർ
ദീർഘവീക്ഷണത്തിൻ തണലവർ;
മിഴിയിലെ കവിതയുടെ മിന്നാമിനുങ്ങിൻ തിളക്കം
No comments:
Post a Comment